Monday, October 21, 2013

....

എന്റെ ജീവിതത്തില്‍ നീ മാത്രമാണ് ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നു .അതുകൊണ്ട് തന്നെ നീ തെളിച്ചു തന്ന വഴിയില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്തിരിഞ്ഞു നടക്കില്ല . ആ വഴി അവസാനിക്കുന്ന ദിവസം ഞാനില്ലാതാവും.

കുഞ്ഞു

ഒരിക്കല്‍ ഞാന്‍ നിന്നില്‍
നിക്ഷേപിച്ച സ്വപ്നങ്ങളാണ്
നിന്നിലൂടെ പുനര്‍ജനിക്കുന്നത്
പൂവിനെ നോക്കി പൂമ്പാറ്റയുടെ
അവകാശം പറച്ചില്‍

കുഞ്ഞു കവിത

നിന്റെ അസ്വസ്ഥമാകുന്ന മനസ്സിലൂടെ
ഞാനൊന്നു സഞ്ചരിചോട്ടെ .
എനിക്കായ് അവിടെ എന്തെങ്കിലും
കണ്ടെത്താന്‍ കഴിയോ എന്നറിയാന്‍ മാത്രം...

കുഞ്ഞു കവിത.

നീയെപ്പോഴും പറയാറുള്ളത്,
നിന്നിലൂടെയാണ് ഞാന്‍ വായന തുടങ്ങിയതെന്നും,
നിന്നെ വായിച്ചു വായിച്ചാണ് ഞാന്‍
എഴുത്തിന്റെ ലോകത്തെത്തിയതെന്നും
ഇന്ന്, ഞാനെന്നെ അറിയുന്നതും കാണുന്നതും
നിന്റെ വരികളിലൂടെ ...നിന്നിലൂടെ
എന്നെ വായിച്ചു കൊണ്ട് ,
ഞാനിന്നും വായനയുടെ ലോകത്ത് മാത്രം
തൊടിയിലെ മനം മടുപ്പിക്കുന്ന മൂകതയില്‍
എങ്ങുനിന്നോ വന്നൊരു വനഗായിക
എനിക്കായി സാന്ദ്ര മധുരായ സംഗീതവും പൊഴിച്ച്
വരാമെന്നും മൊഴിഞ്ഞു അകന്നകന്നു പോയി ..

കുഞ്ഞു കവിത

ഒരുകാറ്റ് സര്‍വ്വശക്തിയോടെ
മഴനനഞ്ഞു വരുന്നുണ്ട്
കയറി നില്‍ക്കാന്‍
ഏതെങ്കിലും കുടില്‍ ലക്ഷ്യമാക്കിയാണോ ?

കണ്ടതും കാണാത്തതും

ഈ വഴി നിനക്ക് സുപരിചിതം
ഇവിടെ വരാം എന്നെ കാണാം
എന്നെ കേള്‍ക്കാം ,പക്ഷെ -
നീ പോയ വഴി എനിക്ക് പരിചിതമല്ല
അതിനാല്‍ ഞാന്‍ നിന്നെ കാണുന്നില്ല
നീ വരുന്നത് അറിയുന്നുമില്ല ...