Monday, October 21, 2013

കുഞ്ഞു കവിത

നിന്റെ അസ്വസ്ഥമാകുന്ന മനസ്സിലൂടെ
ഞാനൊന്നു സഞ്ചരിചോട്ടെ .
എനിക്കായ് അവിടെ എന്തെങ്കിലും
കണ്ടെത്താന്‍ കഴിയോ എന്നറിയാന്‍ മാത്രം...

കുഞ്ഞു കവിത.

നീയെപ്പോഴും പറയാറുള്ളത്,
നിന്നിലൂടെയാണ് ഞാന്‍ വായന തുടങ്ങിയതെന്നും,
നിന്നെ വായിച്ചു വായിച്ചാണ് ഞാന്‍
എഴുത്തിന്റെ ലോകത്തെത്തിയതെന്നും
ഇന്ന്, ഞാനെന്നെ അറിയുന്നതും കാണുന്നതും
നിന്റെ വരികളിലൂടെ ...നിന്നിലൂടെ
എന്നെ വായിച്ചു കൊണ്ട് ,
ഞാനിന്നും വായനയുടെ ലോകത്ത് മാത്രം
തൊടിയിലെ മനം മടുപ്പിക്കുന്ന മൂകതയില്‍
എങ്ങുനിന്നോ വന്നൊരു വനഗായിക
എനിക്കായി സാന്ദ്ര മധുരായ സംഗീതവും പൊഴിച്ച്
വരാമെന്നും മൊഴിഞ്ഞു അകന്നകന്നു പോയി ..

കുഞ്ഞു കവിത

ഒരുകാറ്റ് സര്‍വ്വശക്തിയോടെ
മഴനനഞ്ഞു വരുന്നുണ്ട്
കയറി നില്‍ക്കാന്‍
ഏതെങ്കിലും കുടില്‍ ലക്ഷ്യമാക്കിയാണോ ?

കണ്ടതും കാണാത്തതും

ഈ വഴി നിനക്ക് സുപരിചിതം
ഇവിടെ വരാം എന്നെ കാണാം
എന്നെ കേള്‍ക്കാം ,പക്ഷെ -
നീ പോയ വഴി എനിക്ക് പരിചിതമല്ല
അതിനാല്‍ ഞാന്‍ നിന്നെ കാണുന്നില്ല
നീ വരുന്നത് അറിയുന്നുമില്ല ...

Saturday, July 6, 2013

നിനക്ക്



എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ് !
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍
എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ,
പിന്നീട് അത് മേഘ ധൂമം പോലെ
ഊര്‍ന്നിറങ്ങുമ്പോള്‍ ഉള്‍ക്കുളിരോടെ ,
ഓരോ തുള്ളിയെയും വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,
അവയെ അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക, എന്നിലൂടെ -
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം  പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക്
ശമനം കിട്ടുമെങ്കില്‍, ഞാനത് കോരിക്കുടിക്കാം.

Friday, July 5, 2013

സ്വപ്നം പറയാന്‍ ബാക്കി വച്ചത് .

സങ്കല്പ്പത്തിലേക്കുള്ള നിന്റെ യാത്രകള്‍
പരിമിതിക്കുള്ളിലുള്ളതാണ്
എന്നും പാതിവഴിയില്‍ ഉപേക്ഷിച്ചവയും
ഇനിയെനിക്ക് കൂട്ട് വരാനാവില്ല
വലിച്ചെറിയുമ്പോള്‍ ചോര പോടിയുന്നുണ്ട്.
സ്വപ്നങ്ങള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്ന്
ഒരിക്കല്‍ പോലും മനസ്സിലാക്കാതെ
പിന്നീട് അവയെ കൂട്ട് പിടിക്കുന്നത്‌ മൂഡത്വമാണ്
യാതാര്‍ത്യങ്ങളിലേക്ക് ഞാന്‍ വരാം
അതുമാത്രമേ നിന്നിലൂടെ പുനര്‍ജനിക്കൂ
അവയ്ക്കു കൂടൊരുക്കാന്‍ ഇനി ഞാന്‍ കൂടിയേ തീരൂ
ആ യാത്രയില്‍ നീ കൈവിടില്ലെന്ന വിശ്വാസവും.