Monday, October 21, 2013
കുഞ്ഞു
ഒരിക്കല്‍ ഞാന്‍ നിന്നില്‍
നിക്ഷേപിച്ച സ്വപ്നങ്ങളാണ്
നിന്നിലൂടെ പുനര്‍ജനിക്കുന്നത്
പൂവിനെ നോക്കി പൂമ്പാറ്റയുടെ
അവകാശം പറച്ചില്‍
കുഞ്ഞു കവിത
നിന്റെ അസ്വസ്ഥമാകുന്ന മനസ്സിലൂടെ
ഞാനൊന്നു സഞ്ചരിചോട്ടെ .
എനിക്കായ് അവിടെ എന്തെങ്കിലും
കണ്ടെത്താന്‍ കഴിയോ എന്നറിയാന്‍ മാത്രം...
ഞാനൊന്നു സഞ്ചരിചോട്ടെ .
എനിക്കായ് അവിടെ എന്തെങ്കിലും
കണ്ടെത്താന്‍ കഴിയോ എന്നറിയാന്‍ മാത്രം...
കുഞ്ഞു കവിത.
നീയെപ്പോഴും പറയാറുള്ളത്,
നിന്നിലൂടെയാണ് ഞാന്‍ വായന തുടങ്ങിയതെന്നും,
നിന്നെ വായിച്ചു വായിച്ചാണ് ഞാന്‍
എഴുത്തിന്റെ ലോകത്തെത്തിയതെന്നും
ഇന്ന്, ഞാനെന്നെ അറിയുന്നതും കാണുന്നതും
നിന്റെ വരികളിലൂടെ ...നിന്നിലൂടെ
എന്നെ വായിച്ചു കൊണ്ട് ,
ഞാനിന്നും വായനയുടെ ലോകത്ത് മാത്രം
നിന്നിലൂടെയാണ് ഞാന്‍ വായന തുടങ്ങിയതെന്നും,
നിന്നെ വായിച്ചു വായിച്ചാണ് ഞാന്‍
എഴുത്തിന്റെ ലോകത്തെത്തിയതെന്നും
ഇന്ന്, ഞാനെന്നെ അറിയുന്നതും കാണുന്നതും
നിന്റെ വരികളിലൂടെ ...നിന്നിലൂടെ
എന്നെ വായിച്ചു കൊണ്ട് ,
ഞാനിന്നും വായനയുടെ ലോകത്ത് മാത്രം
കുഞ്ഞു കവിത
ഒരുകാറ്റ് സര്‍വ്വശക്തിയോടെ
മഴനനഞ്ഞു വരുന്നുണ്ട്
കയറി നില്‍ക്കാന്‍
ഏതെങ്കിലും കുടില്‍ ലക്ഷ്യമാക്കിയാണോ ?
മഴനനഞ്ഞു വരുന്നുണ്ട്
കയറി നില്‍ക്കാന്‍
ഏതെങ്കിലും കുടില്‍ ലക്ഷ്യമാക്കിയാണോ ?
കണ്ടതും കാണാത്തതും
ഈ വഴി നിനക്ക് സുപരിചിതം
ഇവിടെ വരാം എന്നെ കാണാം
എന്നെ കേള്‍ക്കാം ,പക്ഷെ -
നീ പോയ വഴി എനിക്ക് പരിചിതമല്ല
അതിനാല്‍ ഞാന്‍ നിന്നെ കാണുന്നില്ല
നീ വരുന്നത് അറിയുന്നുമില്ല ...
ഇവിടെ വരാം എന്നെ കാണാം
എന്നെ കേള്‍ക്കാം ,പക്ഷെ -
നീ പോയ വഴി എനിക്ക് പരിചിതമല്ല
അതിനാല്‍ ഞാന്‍ നിന്നെ കാണുന്നില്ല
നീ വരുന്നത് അറിയുന്നുമില്ല ...
Saturday, July 6, 2013
നിനക്ക്
എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ് !
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍
എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ,
പിന്നീട് അത് മേഘ ധൂമം പോലെ
ഊര്‍ന്നിറങ്ങുമ്പോള്‍ ഉള്‍ക്കുളിരോടെ ,
ഓരോ തുള്ളിയെയും വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,
അവയെ അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക, എന്നിലൂടെ -
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക്
ശമനം കിട്ടുമെങ്കില്‍, ഞാനത് കോരിക്കുടിക്കാം.
Friday, July 5, 2013
സ്വപ്നം പറയാന്‍ ബാക്കി വച്ചത് .
സങ്കല്പ്പത്തിലേക്കുള്ള നിന്റെ യാത്രകള്‍
പരിമിതിക്കുള്ളിലുള്ളതാണ്
എന്നും പാതിവഴിയില്‍ ഉപേക്ഷിച്ചവയും
ഇനിയെനിക്ക് കൂട്ട് വരാനാവില്ല
വലിച്ചെറിയുമ്പോള്‍ ചോര പോടിയുന്നുണ്ട്.
സ്വപ്നങ്ങള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്ന്
ഒരിക്കല്‍ പോലും മനസ്സിലാക്കാതെ
പിന്നീട് അവയെ കൂട്ട് പിടിക്കുന്നത് മൂഡത്വമാണ്
യാതാര്‍ത്യങ്ങളിലേക്ക് ഞാന്‍ വരാം
അതുമാത്രമേ നിന്നിലൂടെ പുനര്‍ജനിക്കൂ
അവയ്ക്കു കൂടൊരുക്കാന്‍ ഇനി ഞാന്‍ കൂടിയേ തീരൂ
ആ യാത്രയില്‍ നീ കൈവിടില്ലെന്ന വിശ്വാസവും.
Monday, June 17, 2013
അടിമത്തം
അടര്‍ക്കളത്തില്‍
അടിവേരറുക്കാം
ഗിനിപ്പന്നികളെപ്പോലെ
അടിമയായി വാഴാം ,
വ്യക്തിത്വത്തെ
ത്രാസില്‍ തൂക്കി-
ചവറ്റുകുട്ടയിലെറിയാം
ഉള്ളിലൊഴുകുന്ന
പിത്തരസത്തെ
വിഷമയമാക്കി-
ഒരു സിലിണ്ടറില്‍
സൂക്ഷിച്ചു വയ്ക്കാം
ആവശ്യം വരും.
ഒളിപ്പോരാളികള്‍
ആയുധങ്ങളുമേന്തി
തക്കംപാര്‍ത്തിരിക്കുന്നുണ്ടു,
പരസ്പരമെയ്യാന്‍.
സന്ദേശാസ്ത്രങ്ങളുമായി
മറ്റു കിങ്കരന്മാരും.
അതിരുകാക്കുന്ന
ആജ്ഞാനുവര്‍ത്തികള്‍
തന്നിലുള്ള ആയുധം
രാജാവിന്റെ മുന്നില്‍
അടിയറ വച്ചു.
സ്വന്തം ഭടന്മാരെ
ഒളിയമ്പെയ്യുന്ന
രാജകിങ്കരന്മാരെ,
അടിമത്തം
കൈമുതലാക്കിയ
രാജാവിനെ ഭയന്ന്
ഒരു ദിവസം നിങ്ങളും
അയല്‍രാജ്യങ്ങളില്‍
അഭയം തേടും....
Thursday, June 13, 2013
ഗീതം
ഒരു ഗസല്‍ മഴയായി നീ എന്നില്‍
പെയ്തു തുടങ്ങിയത് എപോഴാണ്.
അറിയില്ല എപോഴാണ് ഞാന്‍
നിന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് .
എല്ലാ വാതിലുകളും കൊട്ടിയടച്ചു
എന്റെ നേരെയുള്ള ജനലുകള്‍ മാത്രം
തുറന്നിട്ട് ഞാന്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമല്ലേ
നീ ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്.
നിന്റെ കണ്ണുകളിലേക്കു നോക്കാന്‍
എനിക്കിന്നും പേടിയാണ് ,കാരണം
നീയും എന്നെ സ്നേഹിക്കുന്നുണ്ട്
അറിയാതെ റേഡിയോയില്‍ കൂടി
ഒഴുകിവന്ന ആഗാനം ഞാന്‍ ശബ്ദംകൂട്ടി വച്ചത്
നിന്നെ കണ്ടു കൊണ്ടല്ലായിരുന്നു .പക്ഷെ
നീ അന്ന് എന്നെ തിരിഞ്ഞു നോക്കിയ നിമിഷം
നിന്റെ മുഖത്തു കണ്ട ആ ചിരിയും നോട്ടവും
ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്..
അപോഴാണോ എനിക്ക് ആ ഗാനം
പ്രിയപ്പെട്ടതായത്.
പിന്നീടായിരിക്കാം ഞാനും നിന്നെ
ശ്രദ്ധിക്കാന്‍ തുടങ്ങിയത്....
എത്രയോ വര്‍ഷമായി ഇന്നുംതുടരുന്നു- പ്രണയമായ്
പരസ്പരം ഒരു നോട്ടത്തില്‍ ഒരു പുഞ്ചിരിയില്‍
അത് തന്നെയാണ് നീയും ഞാനും ആഗ്രഹിച്ചതും.
സംഗീതത്തിനായി ഉഴിഞ്ഞു വച്ച നിന്റെ ജീവിതത്തെ
ഞാനും വല്ലാതെ ഇഷ്ട്ടപ്പെടുന്നു .
പെയ്തു തുടങ്ങിയത് എപോഴാണ്.
അറിയില്ല എപോഴാണ് ഞാന്‍
നിന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് .
എല്ലാ വാതിലുകളും കൊട്ടിയടച്ചു
എന്റെ നേരെയുള്ള ജനലുകള്‍ മാത്രം
തുറന്നിട്ട് ഞാന്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമല്ലേ
നീ ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്.
നിന്റെ കണ്ണുകളിലേക്കു നോക്കാന്‍
എനിക്കിന്നും പേടിയാണ് ,കാരണം
നീയും എന്നെ സ്നേഹിക്കുന്നുണ്ട്
അറിയാതെ റേഡിയോയില്‍ കൂടി
ഒഴുകിവന്ന ആഗാനം ഞാന്‍ ശബ്ദംകൂട്ടി വച്ചത്
നിന്നെ കണ്ടു കൊണ്ടല്ലായിരുന്നു .പക്ഷെ
നീ അന്ന് എന്നെ തിരിഞ്ഞു നോക്കിയ നിമിഷം
നിന്റെ മുഖത്തു കണ്ട ആ ചിരിയും നോട്ടവും
ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്..
അപോഴാണോ എനിക്ക് ആ ഗാനം
പ്രിയപ്പെട്ടതായത്.
പിന്നീടായിരിക്കാം ഞാനും നിന്നെ
ശ്രദ്ധിക്കാന്‍ തുടങ്ങിയത്....
എത്രയോ വര്‍ഷമായി ഇന്നുംതുടരുന്നു- പ്രണയമായ്
പരസ്പരം ഒരു നോട്ടത്തില്‍ ഒരു പുഞ്ചിരിയില്‍
അത് തന്നെയാണ് നീയും ഞാനും ആഗ്രഹിച്ചതും.
സംഗീതത്തിനായി ഉഴിഞ്ഞു വച്ച നിന്റെ ജീവിതത്തെ
ഞാനും വല്ലാതെ ഇഷ്ട്ടപ്പെടുന്നു .
Tuesday, June 11, 2013
കവിത.
എന്റെ വഴിയില്‍ നിന്റെ ഓര്‍മ്മകള്‍
പായല്‍ മൂടിക്കിടക്കുന്നു.
ഒന്ന് വകഞ്ഞു മാറ്റാനോ
വഴി മാറി കടന്നു പോകാനോ ആവാതെ
എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്നു.
എന്നില്‍ ബാക്കിയായ നിശ്വാസങ്ങള്‍
ശാന്തികിട്ടാതലയുന്നു .
ഒരുതുള്ളി പോലും അവശേഷിപ്പിക്കാതെ
നീയെന്നില്‍ നിന്നൂറ്റിയെടുത്ത
ജീവരക്തത്തിന്റെ
ഒരു കണികയെങ്കിലും
തിരിച്ചു തന്നിരുന്നെങ്കില്‍ .
ഹിജഡ കടന്നലുകള്‍.
ഒരു കടന്നലിന്റെ പിറകെ
ഒരു പറ്റം കടന്നലുകള്‍
ഇവയ്ക്കൊരു ഗുണമുണ്ട്
വരുമ്പോള്‍ കൂട്ടത്തോടെ വരും.
സ്വന്തം കൊമ്പാണ് മുറിയുന്നത്
എന്ന് പോലും ഓര്‍ക്കാതെ,
ആക്രമിക്കുമ്പോള്‍ മുഖം നോക്കാറില്ല .
അതുകൊണ്ട് കണ്ണിലും
തലയിലും വരെ കുത്തെല്‍ക്കും
ഹിജഡ ജന്മം പോലും സ്ത്രീകളെ
ആക്രമിക്കില്ല
പക്ഷെ ഈ കടന്നലുകള്‍
സ്ത്രീകളെ നോക്കി ആക്രമിക്കും
കുത്തേറ്റു വേദനിക്കുന്നവരെ ആക്രമിക്കാനാണ്
ഇവറ്റകള്‍ക്ക് ഉത്സാഹം.
ഇതിനിടയില്‍ വേദന അറിയാതിരിക്കുന്നവരെ
ഇവര്‍ ഒന്നും ചെയ്യില്ല.
"അതൊരു ഗുണമാണ് "കണ്ടിട്ടും
കാണാതങ്ങു പോയാല്‍ മതി
കടന്നലുകളെ നിങ്ങള്ക്ക് നമോവാകം.
കിളിപ്പാട്ട്
വെറുതെ എന്തെങ്കിലും
പറഞ്ഞു പിണങ്ങും.
അപ്പോള്‍ ഇണക്കങ്ങള്‍ക്ക്
എന്തോ ഒന്ന്കൂടും.
ഞാനല്ല ആരോ പറഞ്ഞതാണ്...
അതില്‍ സത്യമുണ്ടോ എന്ന് ? ഇന്നും
എന്നുമുള്ള പരീക്ഷണം
ശരിയെന്ന് തോന്നിയ പരീക്ഷണം..
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍
ഉറക്കം രണ്ടു ധ്രുവങ്ങളില്‍ ,
ശ്വാസം അടക്കിപ്പിടിച്ചു കൈകള്‍
നീങ്ങുന്നുവോ എന്ന ആകാംക്ഷ ..
മനസ്സ് ചിരിക്കുവാണെങ്കിലും
ഗൌരവം മുഖാവരണമാക്കും, പിന്നെ
അറിയാതെ ഉറക്കത്തിലേക്ക്.
പിന്നീടെപ്പോഴോ തന്റെ നേരെ
നീളുന്ന കൈകള്‍ തട്ടിമാറ്റാനുള്ള ശ്രമം
കൈകള്‍ക്ക് കാരിരുമ്പിന്റെ കരുത്തു.
രണ്ടു ധ്രുവങ്ങളിലായ് ശയനസ്ഥലം
കണ്ടെത്തിയവര്‍
ഒരു ധ്രുവം തേടി നീങ്ങുന്നു.
നഷ്ടമായ നിമിഷങ്ങളെ ഓര്‍ത്ത്
പശ്ചാത്താപം ,സാന്ത്വനം,
ആശ്വാസവചനങ്ങള്‍,
ആലിംഗനങ്ങള്‍,
സ്വയം അടിയറവു,ആവര്‍ത്തനം.
കൂട്ടിവയ്ക്കുന്ന മോഹങ്ങളില്‍
കൂട്ടു പ്രതികള്‍
സ്വപ്‌നങ്ങള്‍ അടയിരിക്കുന്ന
ഹൃദയങ്ങള്‍ വീണ്ടും
നവ്യമായ ഒരനുഭൂതിയോടെ,
ഉറക്കത്തിലേക്ക് ,
രാവിന്റെ അന്ത്യയാമങ്ങളില്‍,
ഇരട്ടി മധുരമുള്ള പ്രണയത്തെ
ചേര്‍ന്ന് പുല്‍കി..
താന്തോന്നി
ഇടക്കിടക്ക് ഒരു താന്തോന്നി
ഇതിലേ അടിച്ച് വീശി പോകാറുണ്ട്.
ചിലപ്പോള്‍ തണുപ്പനാകും ചിലപ്പോള്‍ ചൂടനും
ക്ഷുരകം ചെയ്തു ചെയ്തങ്ങനെ നീങ്ങും
കത്രീനയും സുനാമിയും ട്രീസ്സയും.
കൂട്ടിനങ്ങനെ പലരും ഉണ്ടാകും
ചുഴലിബാധിച്ചാല്‍ പിന്നെ പറയേണ്ടാ...
കൂട്ടിനു കൂടെ കൂട്ടിയവരെയൊക്കെ
മുഖം നോക്കാതെ തോഴിച്ചെറിയും.
വീശിയടിച്ചു നിലംതൊടാതെയും പോകും,
കലിപ്പൊന്നടങ്ങിയാല്‍ ,
അരുമയായൊന്നു വിളിച്ചാല്‍
കുളിരായി വന്നൊന്നു താഴുകിയെന്നു വരാം.
ഇവനെ താന്തോന്നിയെന്നല്ലാതെ വേറെന്തു വിളിക്കും...
കുര്യ:സുത:(ധ)ന്‍
നികൃഷ്ടമായ നിയമങ്ങള്‍ കയിലെടുത്തു
അമ്മാനമാടുന്ന നീതികെട്ട സര്‍ക്കാര്‍.
സത്യത്തെ വളച്ചൊടിച്ചു വളയങ്ങളാക്കി
കള്ളങ്ങളുടെ നിറുകയില്‍ ചാര്‍ത്തുന്നു
എന്നിട്ടതാണ് സത്യമെന്നട്ടഹസിക്കുന്നു
വേദാന്തങ്ങള്‍ കാറ്റില്‍ പറത്തട്ടെ
നെറികേടിന്റെ ബലിപീഠത്തില്‍
കൂപ്പുകയ്യുമായി ഇനിയൊരു പെണ്ണും
കാത്തു നില്ക്കരുത് ...
നീതിനിയമങ്ങള്‍ നന്മയ്ക്കുള്ളതാണ്
പോരാട്ടങ്ങളുടെ രണ ഭൂവില്‍
കൈമെയ് മറന്നു യോജിക്കാന്‍
ആയിരമായിരം യുവതാരങ്ങളുണ്ട്
തയ്യാറെടുക്കാം ,ജയാരവം മുഴക്കാം
ഇടയില്‍ നാവിന്റെ ബലമറിയിക്കാന്‍
വരുന്നവരെ തൂക്കി വിലയിടാം....എന്നിട്ട്
നെറികെട്ടവന്മാര്‍...ത്ഫൂ ..എന്ന് നീട്ടിത്തുപ്പാം...
നിന്നിലൂടെ.
സ്നേഹവഴിയില്‍ ഒരുമിച്ചുള്ള യാത്രയില്‍
ഒരു പിന്‍വിളിക്ക് പോലും കാത്തു നില്‍ക്കാതെ നീ
എന്നെ കടന്നു പോയി...
ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കുമെന്നു വിശ്വസിച്ച
എന്നെ തനിച്ചാക്കി നീ
പോയപ്പോള്‍
ഞാന്‍ ആഗ്രഹിച്ചത് നിന്നെക്കാള്‍ മുന്നേ
അവിടെ എത്തി നിന്നെ എതിരെല്‍ക്കണം എന്ന് തന്നെയായിരുന്നു...
അവിടെ ചെല്ലുമ്പോള്‍ ,എന്നെ
അവിടെ കണ്ടില്ലെങ്കില്‍,
ദേഷ്യത്തോടെ കേറി വരുന്ന നിന്നെ
ഞാനപ്പോള്‍
ഓര്‍ത്ത് പോയി.
നിന്നിലൂടെ ഞാനും എന്നിലൂടെ നീയും
എന്നും ജീവിക്കും .
നിനക്കായ് മാത്രം എനിക്ക് ജീവിക്കണം
എന്നും നിന്റെതായി മാത്രം.
Subscribe to:
Comments (Atom)