ഒരു കടന്നലിന്റെ പിറകെ
ഒരു പറ്റം കടന്നലുകള്‍
ഇവയ്ക്കൊരു ഗുണമുണ്ട്
വരുമ്പോള്‍ കൂട്ടത്തോടെ വരും.
സ്വന്തം കൊമ്പാണ് മുറിയുന്നത്
എന്ന് പോലും ഓര്‍ക്കാതെ,
ആക്രമിക്കുമ്പോള്‍ മുഖം നോക്കാറില്ല .
അതുകൊണ്ട് കണ്ണിലും
തലയിലും വരെ കുത്തെല്‍ക്കും
ഹിജഡ ജന്മം പോലും സ്ത്രീകളെ
ആക്രമിക്കില്ല
പക്ഷെ ഈ കടന്നലുകള്‍
സ്ത്രീകളെ നോക്കി ആക്രമിക്കും
കുത്തേറ്റു വേദനിക്കുന്നവരെ ആക്രമിക്കാനാണ്
ഇവറ്റകള്‍ക്ക് ഉത്സാഹം.
ഇതിനിടയില്‍ വേദന അറിയാതിരിക്കുന്നവരെ
ഇവര്‍ ഒന്നും ചെയ്യില്ല.
"അതൊരു ഗുണമാണ് "കണ്ടിട്ടും
കാണാതങ്ങു പോയാല്‍ മതി
കടന്നലുകളെ നിങ്ങള്ക്ക് നമോവാകം.
No comments:
Post a Comment