Tuesday, June 11, 2013

കിളിപ്പാട്ട്



വെറുതെ എന്തെങ്കിലും
പറഞ്ഞു പിണങ്ങും.
അപ്പോള്‍ ഇണക്കങ്ങള്‍ക്ക്
എന്തോ ഒന്ന്കൂടും.
ഞാനല്ല ആരോ പറഞ്ഞതാണ്...
അതില്‍ സത്യമുണ്ടോ എന്ന് ? ഇന്നും
എന്നുമുള്ള പരീക്ഷണം
ശരിയെന്ന് തോന്നിയ പരീക്ഷണം..
വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍
ഉറക്കം രണ്ടു ധ്രുവങ്ങളില്‍ ,
ശ്വാസം അടക്കിപ്പിടിച്ചു കൈകള്‍
നീങ്ങുന്നുവോ എന്ന ആകാംക്ഷ ..
മനസ്സ് ചിരിക്കുവാണെങ്കിലും
ഗൌരവം മുഖാവരണമാക്കും, പിന്നെ
അറിയാതെ ഉറക്കത്തിലേക്ക്.
പിന്നീടെപ്പോഴോ തന്റെ നേരെ
നീളുന്ന കൈകള്‍ തട്ടിമാറ്റാനുള്ള ശ്രമം
കൈകള്‍ക്ക് കാരിരുമ്പിന്റെ കരുത്തു.
രണ്ടു ധ്രുവങ്ങളിലായ് ശയനസ്ഥലം
കണ്ടെത്തിയവര്‍
ഒരു ധ്രുവം തേടി നീങ്ങുന്നു.
നഷ്ടമായ നിമിഷങ്ങളെ ഓര്‍ത്ത്‌
പശ്ചാത്താപം ,സാന്ത്വനം,
ആശ്വാസവചനങ്ങള്‍,
ആലിംഗനങ്ങള്‍,
സ്വയം അടിയറവു,ആവര്‍ത്തനം.
കൂട്ടിവയ്ക്കുന്ന മോഹങ്ങളില്‍
കൂട്ടു പ്രതികള്‍
സ്വപ്‌നങ്ങള്‍ അടയിരിക്കുന്ന
ഹൃദയങ്ങള്‍ വീണ്ടും
നവ്യമായ ഒരനുഭൂതിയോടെ,
ഉറക്കത്തിലേക്ക് ,
രാവിന്റെ അന്ത്യയാമങ്ങളില്‍,
ഇരട്ടി മധുരമുള്ള പ്രണയത്തെ
ചേര്‍ന്ന് പുല്‍കി..

No comments:

Post a Comment