Tuesday, June 11, 2013

കവിത.

എന്റെ വഴിയില്‍ നിന്റെ ഓര്‍മ്മകള്‍
പായല്‍ മൂടിക്കിടക്കുന്നു.
ഒന്ന് വകഞ്ഞു മാറ്റാനോ
വഴി മാറി കടന്നു പോകാനോ ആവാതെ
എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്നു.
എന്നില്‍ ബാക്കിയായ നിശ്വാസങ്ങള്‍
ശാന്തികിട്ടാതലയുന്നു .
ഒരുതുള്ളി പോലും അവശേഷിപ്പിക്കാതെ
നീയെന്നില്‍ നിന്നൂറ്റിയെടുത്ത
ജീവരക്തത്തിന്റെ
ഒരു കണികയെങ്കിലും
തിരിച്ചു തന്നിരുന്നെങ്കില്‍ .

No comments:

Post a Comment