Monday, June 17, 2013

അടിമത്തം

അടര്‍ക്കളത്തില്‍
അടിവേരറുക്കാം
ഗിനിപ്പന്നികളെപ്പോലെ
അടിമയായി വാഴാം ,
വ്യക്തിത്വത്തെ
ത്രാസില്‍ തൂക്കി-
ചവറ്റുകുട്ടയിലെറിയാം
ഉള്ളിലൊഴുകുന്ന
പിത്തരസത്തെ
വിഷമയമാക്കി-
ഒരു സിലിണ്ടറില്‍
സൂക്ഷിച്ചു വയ്ക്കാം
ആവശ്യം വരും.

ഒളിപ്പോരാളികള്‍
ആയുധങ്ങളുമേന്തി
തക്കംപാര്‍ത്തിരിക്കുന്നുണ്ടു,
പരസ്പരമെയ്യാന്‍.
സന്ദേശാസ്ത്രങ്ങളുമായി
മറ്റു കിങ്കരന്മാരും.
അതിരുകാക്കുന്ന
ആജ്ഞാനുവര്‍ത്തികള്‍
തന്നിലുള്ള ആയുധം
രാജാവിന്റെ മുന്നില്‍
അടിയറ വച്ചു.
സ്വന്തം ഭടന്മാരെ
ഒളിയമ്പെയ്യുന്ന
രാജകിങ്കരന്മാരെ,
അടിമത്തം
കൈമുതലാക്കിയ
രാജാവിനെ ഭയന്ന്
ഒരു ദിവസം നിങ്ങളും
അയല്‍രാജ്യങ്ങളില്‍
അഭയം തേടും....

No comments:

Post a Comment