Tuesday, June 11, 2013

കുര്യ:സുത:(ധ)ന്‍



നികൃഷ്ടമായ നിയമങ്ങള്‍ കയിലെടുത്തു
അമ്മാനമാടുന്ന നീതികെട്ട സര്‍ക്കാര്‍.
സത്യത്തെ വളച്ചൊടിച്ചു വളയങ്ങളാക്കി
കള്ളങ്ങളുടെ നിറുകയില്‍ ചാര്‍ത്തുന്നു
എന്നിട്ടതാണ്‌ സത്യമെന്നട്ടഹസിക്കുന്നു
വേദാന്തങ്ങള്‍ കാറ്റില്‍ പറത്തട്ടെ
നെറികേടിന്റെ ബലിപീഠത്തില്‍
കൂപ്പുകയ്യുമായി ഇനിയൊരു പെണ്ണും
കാത്തു നില്ക്കരുത് ...
നീതിനിയമങ്ങള്‍ നന്മയ്ക്കുള്ളതാണ്
പോരാട്ടങ്ങളുടെ രണ ഭൂവില്‍
കൈമെയ് മറന്നു യോജിക്കാന്‍
ആയിരമായിരം യുവതാരങ്ങളുണ്ട്
തയ്യാറെടുക്കാം ,ജയാരവം മുഴക്കാം
ഇടയില്‍ നാവിന്റെ ബലമറിയിക്കാന്‍
വരുന്നവരെ തൂക്കി വിലയിടാം....എന്നിട്ട്
നെറികെട്ടവന്മാര്‍...ത്ഫൂ ..എന്ന് നീട്ടിത്തുപ്പാം...

No comments:

Post a Comment