Tuesday, June 11, 2013

താന്തോന്നി



ഇടക്കിടക്ക് ഒരു താന്തോന്നി
ഇതിലേ അടിച്ച് വീശി പോകാറുണ്ട്.
ചിലപ്പോള്‍ തണുപ്പനാകും ചിലപ്പോള്‍ ചൂടനും
ക്ഷുരകം ചെയ്തു ചെയ്തങ്ങനെ നീങ്ങും
കത്രീനയും സുനാമിയും ട്രീസ്സയും.
കൂട്ടിനങ്ങനെ പലരും ഉണ്ടാകും
ചുഴലിബാധിച്ചാല്‍ പിന്നെ പറയേണ്ടാ...
കൂട്ടിനു കൂടെ കൂട്ടിയവരെയൊക്കെ
മുഖം നോക്കാതെ തോഴിച്ചെറിയും.
വീശിയടിച്ചു നിലംതൊടാതെയും പോകും,
കലിപ്പൊന്നടങ്ങിയാല്‍ ,
അരുമയായൊന്നു വിളിച്ചാല്‍
കുളിരായി വന്നൊന്നു താഴുകിയെന്നു വരാം.
ഇവനെ താന്തോന്നിയെന്നല്ലാതെ വേറെന്തു വിളിക്കും...

No comments:

Post a Comment