സ്നേഹവഴിയില്‍ ഒരുമിച്ചുള്ള യാത്രയില്‍
ഒരു പിന്‍വിളിക്ക് പോലും കാത്തു നില്‍ക്കാതെ നീ
എന്നെ കടന്നു പോയി...
ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കുമെന്നു വിശ്വസിച്ച
എന്നെ തനിച്ചാക്കി നീ
പോയപ്പോള്‍
ഞാന്‍ ആഗ്രഹിച്ചത് നിന്നെക്കാള്‍ മുന്നേ
അവിടെ എത്തി നിന്നെ എതിരെല്‍ക്കണം എന്ന് തന്നെയായിരുന്നു...
അവിടെ ചെല്ലുമ്പോള്‍ ,എന്നെ
അവിടെ കണ്ടില്ലെങ്കില്‍,
ദേഷ്യത്തോടെ കേറി വരുന്ന നിന്നെ
ഞാനപ്പോള്‍
ഓര്‍ത്ത് പോയി.
നിന്നിലൂടെ ഞാനും എന്നിലൂടെ നീയും
എന്നും ജീവിക്കും .
നിനക്കായ് മാത്രം എനിക്ക് ജീവിക്കണം
എന്നും നിന്റെതായി മാത്രം.
No comments:
Post a Comment